എറണാകുളം ജില്ലയിൽ രാത്രികാല വെറ്ററിനറി സേവനം: ഡോക്ടർമാരെയും ഡ്രൈവർമാരെയും നിയമിക്കുന്നു
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന 'അടിയന്തര രാത്രികാല വെറ്ററിനറി സേവന' പദ്ധതിയിലേക്ക് എറണാകുളം ജില്ലയിൽ താൽക്കാലിക നിയമനം നടത്തുന്നു.
വെറ്ററിനറി ഡോക്ടർ, ഡ്രൈവർ-കം-അറ്റന്റന്റ് തസ്തികകളിലായി ഒമ്പത് വീതം ഒഴിവുകളാണുള്ളത്. 89 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ മെയ് 15-ന് ആലുവയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.
ഒഴിവുകളും യോഗ്യതകളും:
1. വെറ്ററിനറി ഡോക്ടർ (ഒഴിവ് - 9)
യോഗ്യത: B.V.Sc & AH ബിരുദവും കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും. ക്ലിനിക്കൽ ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി, ക്ലിനിക്കൽ മെഡിസിൻ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവർക്കും മുൻഗണന ലഭിക്കും.
വേതനം: ₹46,430/- (പ്രതിമാസം)
ഇന്റർവ്യൂ സമയം: മെയ് 15, രാവിലെ 11 മുതൽ 1 മണി വരെ.
2.ഡ്രൈവർ-കം-അറ്റന്റന്റ് (ഒഴിവ് - 9)
യോഗ്യത: ലൈറ്റ് വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. മൃഗചികിത്സയിൽ ഡോക്ടറെ സഹായിക്കുന്നതിനാവശ്യമായ ശാരീരികക്ഷമതയും മൃഗപരിപാലനത്തിൽ പരിചയവും നിർബന്ധം. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ളവർക്കും എറണാകുളം ജില്ലക്കാർക്കും മുൻഗണന.
വേതനം: ₹21,070/- (പ്രതിമാസം)
ഇന്റർവ്യൂ സമയം: മെയ് 15, ഉച്ചയ്ക്ക് 2 മുതൽ 4 മണി വരെ.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം ആലുവ നേതാജി റോഡിലെ ഐ.സി.ഡി.പി (ICDP) ക്യാമ്പസിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിലാണ് ഹാജരാകേണ്ടത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം നടക്കുന്നത് വരെയുള്ള കാലയളവിലേക്ക് മാത്രമായിരിക്കും ഈ താൽക്കാലിക നിയമനം.
- Log in to post comments