Skip to main content

ഫോറസ്റ്റ് ഡ്രൈവർ പ്രായോഗിക പരീക്ഷ മെയ് 14 ന്

 

തൃശ്ശൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ ഭാഗമായി ( കാറ്റഗറി നം.524/2024) ചുരുക്കപ്പട്ടികയയിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ (ഡ്രൈവിംഗ് ടെസ്റ്റ്-ടി ടെസ്റ്റ് ആൻഡ് റോഡ് ടെസ്റ്റ്) മേയ് 14-ന് തിരുവനന്തപുരം ജില്ലയിലെ ആനയറയിലുള്ള കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ആസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, മറ്റ് നിർദ്ദേശങ്ങൾ, ഐ.ഡി പ്രൂഫ് സഹിതം രാവിലെ 5.30 ന് മുമ്പായി ഹാജരാകണം. ഉദ്യോഗാർത്ഥികൾക്ക് എല്ലാത്തരം ഗതാഗത വാഹനങ്ങൾക്കും അംഗീകൃതമായ സാധുവായ മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം (എൽ എം വി, എച്ച് ജി എം വി ആൻഡ് എച്ച് പി എം വി) കൂടാതെ നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് (പൂരിപ്പിച്ചത്), ഡ്രൈവിംഗ് ലൈസൻസ് പർട്ടിക്കു ലേഴ്സ് എന്നിവയും ഗ്രൗണ്ടിൽ ഹാജരാക്കേണ്ടതാണ്. വൈകിവരുന്ന ഉദ്യോഗാർത്ഥികളെ ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുപ്പിക്കുന്നതല്ലെന്ന്  കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു.

date