Skip to main content

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സീറ്റുകള്‍ ഒഴിവ്

പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  6,7,8 ക്ലാസ്സുകളിലേക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് (സിബിഎസ്ഇ സിലബസ്) പ്രവേശനത്തിനായി  പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും
അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള പട്ടികവര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ മെയ് 15 ന് രാവിലെ 10.30 ന് ജനനസര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം രക്ഷിതാവുമായി സ്‌കൂളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9539717834, 9545725720, ഇ-മെയില്‍ mrsidukki@gmail.com
 

date