Skip to main content

*കെൽട്രോൺ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു*

കെൽട്രോണിന്റെ സുൽത്താൻ ബത്തേരി നോളജ് സെന്ററിൽ മെയ് മാസം ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ടീച്ചേഴ്സ് ട്രെയിനിങ് (പി.ഡി.സി.ടി.ടി), കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് (ടാലി ആന്റ് എം.എസ് ഓഫീസ്), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ടാലി ആന്റ് ഫോറിൻ അക്കൗണ്ടിങ് മാനേജ്മെന്റ് (ഡി.ടി.എഫ്.എ.എം), പോസ്റ്റ് ഗ്രാജ്യുവേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, വേഡ് പ്രോസസിങ് ആന്റ് ഡാറ്റ എൻട്രി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. താത്പര്യമുള്ളവർ ചുങ്കം ഐശ്വര്യ മാളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ: 7902281422, 8606446162.

date