Post Category
*വെറ്ററിനറി യൂണിവേഴ്സിറ്റിയിൽ അവസരം*
പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിങുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പൂക്കോട് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് വിങ് ഓഫീസിലേക്ക് താത്കാലികാടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ഓവർസീയർ തസ്തികളിലാണ് നിയമനം. സർവകലാശാലയുടെ മണ്ണുത്തി ഇൻഫ്രാസ്ക്രചർ ഡെവലപ്മെന്റ് വിങ് ഓഫീസിലേക്ക് പരമാവധി രണ്ട് വർഷത്തെ കാലയളിവിലേക്ക് കരാർ അടിസ്ഥാനത്തിൽ സേഫ്റ്റി/ക്വാളിറ്റി എഞ്ചിനീയർ, ഓവർസീയർ (ഇലക്ട്രിക്കൽ) തസ്തികകളിലേക്കും നിയമനം നടത്തുന്നു. താത്പര്യവും യോഗ്യതയുമുള്ളവർ മെയ് 14 വൈകുന്നേരം 5ന് മുമ്പ് ബയോഡേറ്റ, യോഗ്യതയും പ്രവൃത്തിപരിചയും തെളിയിക്കുന്ന രേഖകൾ എന്നിവ അപേക്ഷയോടൊപ്പം idwofficepkt@kvasu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കണം. തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ഫോൺ: 04936 209290, 209219, 209292
date
- Log in to post comments