Post Category
ഗതാഗത നിരോധനം
ദേശീയപാത 183എ, ഭരണിക്കാവ്- അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മിക്കുന്നതിനാല്‍ മെയ് 11 മുതല്‍ ജൂണ്‍ 28 വരെ നെല്ലിമുകള്‍ മുതല്‍ മണക്കാല വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് പുനലൂര്‍ എന്‍എച്ച് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. അടൂരില്‍ നിന്ന് ഭരണിക്കാവിലേക്ക് പോകുന്ന വാഹനങ്ങള്‍ മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട് തിരിഞ്ഞ് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട്- വഞ്ചിമുക്ക് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയ 183എയില്‍ പ്രവേശിച്ച് ഭരണിക്കാവിലേക്ക് പോകണം. ഭരണിക്കാവില്‍ നിന്ന് അടൂരിലേക്ക് വരുന്ന വാഹനങ്ങളും ഇതേ വഴിയില്‍ പോകണം.
date
- Log in to post comments