Skip to main content

കെയര്‍ പദ്ധതി- റിവ്യൂ മീറ്റിംഗ് മെയ് 19ന്

ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും ചേര്‍ന്ന് മലപ്പുറം ജില്ലാ ട്രോമകെയറിന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കുന്ന 'കെയര്‍' പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി മെയ് 19 ന് രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി കെട്ടിടത്തിലെ ഡി.ഡി.സി ചേംബറില്‍ യോഗം ചേരും. മലപ്പുറം ജില്ലയിലെ ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, ക്ലേശകരമായ സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍, ഉപേക്ഷിക്കപെട്ടവര്‍ എന്നിവരെ അടിയന്തിര സാഹചര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും പുനരധിവാസം ഉറപ്പുവരുത്തുന്നതിനുമായി നടപ്പിലാക്കുന്നതാണ് 'കെയര്‍' പദ്ധതി.

 

date