Skip to main content

കൊണ്ടോട്ടി താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മെയ് 16ന്

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്കിലെ സ്‌കൂള്‍വാഹനങ്ങളുടെ ക്ഷമത പരിശോധന മെയ് 16ന് രാവിലെ എട്ടു മുതല്‍ 11വരെ ചിറയില്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് മോട്ടോര്‍ വാഹന വകുപ്പ്  സ്‌കൂള്‍ ബസുകളുടെ പരിശോധന നടത്തി സ്റ്റിക്കര്‍ പതിച്ചു നല്‍കുന്നത്. കൊണ്ടോട്ടി താലൂക്കിലെ എല്ലാ സ്‌കൂള്‍ വാഹനങ്ങളും പ്രവര്‍ത്തനക്ഷമമായ ജി.പി.എസ്, സ്പീഡ് ഗവര്‍ണര്‍, ക്യാമറ, ഫസ്റ്റ് എയ്ഡ് ബോക്‌സ്, ഫയര്‍ എക്‌സിറ്റിന്‍ഗ്വിഷര്‍ മുതലായ സുരക്ഷാ സംവിധാനങ്ങളോടെ അതാതു ബസിന്റെ ഡ്രൈവര്‍ അറ്റന്‍ഡര്‍, മാനേജര്‍ എന്നിവരുടെ വിശദാംശങ്ങളുമായി പരിശോധന ഗ്രൗണ്ടില്‍ ഹാജരാകണം.

 

date