ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം: ഡോക്യുമെന്ററി മത്സരം സംഘടിപ്പിച്ചു
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ മലപ്പുറം ജില്ലയിലെ ഏജന്റുമാരുടെ ജില്ലാതല സംഗമമായ 'മഹിളാ പ്രധാനം 2026'ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോര്‍ട് ഡോക്യുമെന്ററി മത്സരത്തില്‍ മങ്കട ബ്ലോക്കിലെ എം.പി.കെ.ബി.വൈ ഏജന്റുമാര്‍ സംയുക്തമായി നിര്‍മ്മിച്ച ഡോക്യുമെന്ററി 'പ്രകാശിതം' മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് നേടി. മങ്കട ബ്ലോക്ക് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.കെ.കെ. പ്രസാദാണ് ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
കൂട്ടിലങ്ങാടി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സ്പോണ്സര് ചെയ്ത 10,000 രൂപയുടെ ക്യാഷ് അവാര്‍ഡ് ബാങ്ക് വൈസ് പ്രസിഡന്റ് ഉപ്പൂടന്‍ ഷൗക്കത്ത് വിതരണം ചെയ്തു. ഡോക്യുമെന്ററി മത്സരത്തിലെ സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡ് തിരൂരങ്ങാടി ബ്ലോക്കിന് ലഭിച്ചു. ദേശീയ സമ്പാദ്യ പദ്ധതി മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്, ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്.കെ.ജോണ്‍, മങ്കട ബ്ലോക്ക് ഏജന്റ്സ് കണ്‍വീനര്‍ പി.പി.നാരായണിക്കുട്ടി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സീനിയര്‍ ഏജന്റുമാരുടെ അനുഭവക്കുറിപ്പുകള്‍, ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍, ഏജന്റുമാരുടെ സാമൂഹിക ഇടപെടലുകള്‍, നിക്ഷേപകരുടെ അനുഭവങ്ങള്‍, ഏജന്‍സി പ്രവര്‍ത്തനത്തില്‍ നേരിടുന്ന വെല്ലുവിളികള്‍, ഏജന്റുമാര്‍ പ്രതിനിധാനം ചെയ്യുന്ന ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രാദേശിക ചരിത്രം എന്നിവയാണ് ഡോക്യുമെന്ററികളിലെ പ്രധാന പ്രമേയങ്ങള്‍. ഡോക്യുമെന്ററി പ്ലേലിസ്റ്റ് ലിങ്ക്: www.youtube.com/playlist?list=PLmBfPgISII6QrZqYEPRBEgt59m47eZXjk.
- Log in to post comments