Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
അരീക്കോട് താലൂക്ക് ആശുപത്രിക്ക് കീഴിലെ നാലു ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി കരാറുകാരില്‍ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 29ന് രാവിലെ 11നകം അരീക്കോട് താലൂക്ക് ആശുപത്രി ഓഫീസില്‍ ലഭിക്കണം. കവറിന് പുറത്ത് 'ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള ക്വട്ടേഷന്‍' എന്ന് രേഖപ്പെടുത്തണം. ഫോണ്‍ :0483-2851700.
date
- Log in to post comments