Post Category
ട്യൂട്ടര്‍/ജൂനിയര്‍ റസിഡന്റ് ഒഴിവ്
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ജൂനിയര്‍ റസിഡന്റ് / ട്യൂട്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസിനൊപ്പം ടി സി എം സി / കെ എസ് എം സി രജിസ്ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മെയ് 15ന് രാവിലെ 11 മണിക്ക് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വിശദാംശങ്ങള്‍ gmckannur.edu.in ല്‍.
date
- Log in to post comments