ജില്ലാതല അറിയിപ്പുകള്
പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ പഴയങ്ങാടി ഗവ. പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലേക്ക് 2026-27 അധ്യയന വര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികള്‍ക്ക് അപേക്ഷിക്കാം. പട്ടികജാതിക്കാരുടെ അഭാവത്തില്‍ പട്ടികവര്‍ഗക്കാരെയും പരിഗണിക്കും. മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മൂന്ന് സീറ്റുകളുണ്ട്. സൗജന്യ താമസം, ഭക്ഷണം, ട്യൂഷന്, രാത്രികാല പഠന മേല്‍നോട്ടത്തിനായി റസിസ്റ്റന്റ് ട്യൂട്ടര്‍മാരുടെ സേവനം എന്നിവ ഉണ്ടായിരിക്കും. പ്രതിമാസ പോക്കറ്റ് മണി, മറ്റ് അലവന്‍സുകള്‍, യൂണിഫോം, നൈറ്റ് ഡ്രസ് എന്നിവയും ഇതോടൊപ്പം ലഭ്യമാക്കും. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, അവസാനം പഠിച്ച സ്കൂളിലെ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. അപേക്ഷ കല്ല്യാശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9605996032.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍ ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്‍ഡ് ഫര്‍ണിഷിങ്ങില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. എം.ആര്‍ക് യോഗ്യതയുള്ളവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം മെയ് 26ന് വൈകീട്ട് അഞ്ച് മണിക്കകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി കണ്ണൂര്‍, പി.ഒ.കിഴുന്ന, തോട്ടട, കണ്ണൂര്‍-7 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷകള്‍ നല്‍കണം. ഇ മെയില്‍ മുഖേനയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. ഫോണ്‍: 8281574390, 0497 2965390.
ഐ.ടി.ഐ കോഴ്സുകള്‍
കണ്ണൂര്‍ ഗവ. ഐ.ടി.ഐയും ഐ.എം.സിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിന്‍ ആന്‍ഡ് ലോഡിസ്റ്റിക്സ്, ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിത്ത് എ ഐ കോഴ്സിലേക്ക് അപേക്ഷിക്കാം. ഫോണ്‍: 8301098705.
അധ്യാപക നിയമനം
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി.എസ്.സി ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് കോഴ്സില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷന്‍, കോമേഴ്സ്, ഹോട്ടല്‍ എഞ്ചിനീയറിംഗ്, ഹോട്ടല്‍ മാനേജ്മന്റ് വിഷയങ്ങളില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ kihmkannur@gmail.com എന്ന ഇ മെയിലിലേക്ക് ബയോഡാറ്റ അയക്കണം. അപേക്ഷകര്‍ ആവശ്യമുള്ള രേഖകള്‍ സഹിതം മെയ് 23ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 9567463159, 0490 2353600.
- Log in to post comments