Skip to main content

അതിഥി അദ്ധ്യാപകരുടെ ഒഴിവ് : അഭിമുഖം നടത്തുംQ

തിരുവനന്തപുരം സർക്കാർ നിയമ കലാലയത്തിൽ 2026-27 അദ്ധ്യയന വർഷത്തിൽ നിയമ അദ്ധ്യാപകരുടെ ഒഴിവിലേക്ക് മൂന്ന് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. മേയ് 29ന് രാവിലെ 10.30 മുതൽ അഭിമുഖം നടത്തും. ഇക്കണോമിക്‌സ് വിഷയത്തിലുള്ള ഒരു ഒഴിവിലേക്കുള്ള അദ്ധ്യാപക നിയമനത്തിനായും അപേക്ഷ ക്ഷണിച്ചു. മേയ് 30ന് രാവിലെ 10.30 മുതലാണ് അഭിമുഖം. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. വിവരങ്ങൾക്ക്: 0471-2304228principalglctvpm@gmail.com .

പി.എൻ.എക്‌സ്. 1512/2026

date