Post Category
ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു
2026 വർഷത്തെ കടൽ രക്ഷാപ്രവർത്തനത്തിൻ്റെയും മൺസൂൺകാല ട്രോളിംഗ് നിരോധനത്തിൻ്റെയും ഭാഗമായി ജില്ലയിൽ ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. അഴീക്കോടുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലാണ് കൺട്രോൾ റൂം സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കൺട്രോൾ റൂം വഴി അടിയന്തര സാഹചര്യങ്ങളിൽ സഹായം തേടാവുന്നതാണ്. പൊതുജനങ്ങൾക്ക് നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പർ: 0480 2996090.
date
- Log in to post comments