Skip to main content

*എൻഡ്യൂറൻസ് ടെസ്റ്റ്*

ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ - 211/2025, 213/25, 214/25) തസ്തിയിലേക്കുള്ള എൻഡ്യൂറൻസ് ടെസ്റ്റ് മെയ് 19, 20, 21 തീയതികളിൽ രാവിലെ 5 മുതൽ മുണ്ടേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനടത്തുള്ള കരിങ്കുറ്റി-മുണ്ടേരി റോഡിൽ വെച്ച് നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. അർഹരായ ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിലും എസ്.എം.എസ് വഴിയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് ഹാജരാവണം. യഥാസമയത്ത് എത്താത്തവർക്ക് മറ്റൊരു അവസരം ലഭിക്കില്ല. ഈ ദിവസങ്ങളിൽ രാവിലെ 6 മുതൽ കരിങ്കുറ്റി-മുണ്ടേരി റോഡിൽ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗത നിയന്ത്രണവുമായി സഹകരിക്കണമെന്ന് പൊതുജനങ്ങളോടും പി.എസ്.സി അഭ്യർത്ഥിച്ചു.

date