ദേശീയ ഡെങ്കി ദിനം ആചരിച്ചു
ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് അങ്കണത്തില്‍ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന് നിര്‍വഹിച്ചു. ഉറവിട നശീകരണ പ്രവര്‍ത്തനത്തിന് ജില്ല കലക്ടര്‍ നേതൃത്വം നല്കി. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണം. വീട്, ഓഫീസ്, പൊതുഇടങ്ങള്‍ എന്നിവ വ്യത്തിയായി സൂക്ഷിക്കണം. അടുത്ത മൂന്ന് ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ഉറവിട നശീകരണ പ്രവര്‍ത്തനം നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അലോകനം വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ഡോ. കെ ജീവന്, ഡോ. സേതുലക്ഷ്മി, എം ജി വിനോദ് കുമാര്‍, എസ് ദീപ, എം പി ബിജുകുമാര്‍, സി പി ആശ, , ആര് സജിത്ത്, എം മീന, എ ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ വെക്റ്റര്‍ കണ്ട്രോള് യൂണിറ്റും പങ്കാളിയായി.
- Log in to post comments