Skip to main content

കിലെ ഐ.എ.എസ്. അക്കാഡമി യു.പി.എസ്.സി. പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (കിലെ) അക്കാഡമിക് ഡിവിഷനായ കിലെ ഐ.എ.എസ്. അക്കാഡമിയുടെ 2026-2027 വർഷത്തെ യു.പി.എസ്.സി. പരിശീലനത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. 2026 ജൂൺ ആദ്യവാരമാണ് പുതിയ ബാച്ച് ആരംഭിക്കുന്നത്. വിവിധ ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം സബ്സിഡിയോടു കൂടി പകുതി ഫീസ് അടച്ചാൽ മതിയാകും. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള പരമാവധി ഗുണഭോക്താക്കൾ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനുമായി www.kile.kerala.gov.in kileiasacademy എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2479966, 8075768537. 

date