Skip to main content

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471-24747202467728)എറണാകുളം (0484-2605322)കോഴിക്കോട് (0495-23565912723666) എന്നീ കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സർക്കാർ അംഗീകാരമുള്ള ഒരു വർഷ കെജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻസ്കെജി.ടി.ഇ പ്രസ്സ് വർക്ക്കെജി.ടി.ഇ പോസ്റ്റ്-പ്രസ്സ് ഓപ്പറേഷൻസ് ഫിനിഷിംഗ് കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസയോഗ്യതജാതിവരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്സ്പോർട്ട് സൈസ് ഫോട്ടോ സഹിതം അതത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിംഗ് ട്രെയിനിംഗ്ട്രെയിനിംഗ് ഡിവിഷൻപുന്നപുരംപടിഞ്ഞാറേകോട്ടതിരുവനന്തപുരം- 695024 വിലാസത്തിൽ നേരിട്ട് ബന്ധപ്പെടണം. കൂടുതൽവിവരങ്ങൾക്ക്: www.captkerala.com, 0471 24747200471 2467728

പി.എൻ.എക്‌സ്. 1552/2026

date