Skip to main content

കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ്

തിരുവനന്തപുരം ദേശീയ തൊഴില്‍ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് (1 വർഷം), ഫൗണ്ടേഷൻ ഓഫ് ആർട്ടിഫിഷ്യൽ ഇന്റല്ലിജിൻസ് ടെക്നോളജി (2 മാസം) എന്നിവയാണ് കോഴ്സുകൾ. കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ എറണാകുളം കലൂർ നോളഡ്ജ് സെന്ററിലാണ് കോഴ്സ് നടത്തുന്നത്. 30 വയസ്സിൽ താഴെ പ്രായമുള്ള 3 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ് ടു പാസ്സായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 31 നകം, എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സ്, എറണാകുളം കലൂർ കെൽട്രോൺ നോളഡ്‌ജ് സെന്ററിൽ നേരിട്ട് ഹാജരാകുക. 
ഫോൺ:  0484-2971400, 8590605259 
 

date