Post Category
നിയമനം
കട്ടപ്പന ഗവൺമെൻ്റ് ഐ.ടി.ഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ് മെക്കാനിക്ക്), ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) എന്നീ തസ്തികകളിലെ ഓരോ ഒഴിവുകളിലേയ്ക്ക് യഥാക്രമം എസ്.ഐ.യു.സി നാടാർ, ഇ.ഡബ്ല്യൂ.എസ് എന്നീ വിഭാഗങ്ങളിൽ നിന്നും ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 തിങ്കളാഴ്ച രാവിലെ 10 ന് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാൾ മുമ്പാകെ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും, കാറ്റഗറി തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറിൽ താഴെയല്ലാത്ത റവന്യൂ അധികാരികൾ നൽകുന്ന മേൽത്തട്ടിൽപ്പെടുന്നില്ലായെന്നുള്ള സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, അവയുടെ പകർപ്പുകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04868 272216 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments