Skip to main content

*മരുന്നുകൾ ലഭ്യമാക്കാൻ ടെണ്ടർ ക്ഷണിച്ചു*

 മാനന്തവാടി ജില്ലാ ആശുപത്രിയിൽ ആർ.എസ്.ബി.വൈ, ആർ.ബി.എസ്.കെ, ജി.എസ്.എസ്.കെ ആരോഗ്യകിരണം, എസ്.റ്റി മെഡിസെപ്പ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കളായ രോഗികൾക്ക് ആശുപത്രി ഫാർമസി, കാരുണ്യ ഫാർമസി, എച്ച്.എൽ.എൽ എന്നിവിടങ്ങളിൽ ലഭ്യമല്ലാത്ത മരുന്നുകൾ, സർജിക്കൽ എന്നിവ ക്രെഡിറ്റ് വ്യവസ്ഥയിൽ നൽകാൻ താത്പര്യമുള്ള അംഗീകൃത ഫാർമസി വിതരണക്കാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. ആശുപത്രി പരിസരത്ത് 100 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ജൂൺ നാല് വൈകുന്നേരം അഞ്ചിനകം ദർഘാസുകൾ ലഭ്യമാക്കണം. ഫോൺ: 04935 240264.

date