വനിതാമതിൽ: ഒരുക്കങ്ങൾ പൂർണം
* കിഴുവിലം, കല്ലറ, പാങ്ങോട് പഞ്ചായത്തുകളിൽ വാർഡ്തല യോഗങ്ങൾ
പൂർത്തിയായി
ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിന്റെ പ്രവർത്തനങ്ങൾക്കായി കിഴുവിലം പഞ്ചായത്ത് വിളിച്ചുചേർത്ത സ്വാഗതസംഘ യോഗവും വാർഡ്തല യോഗങ്ങളും പൂർത്തിയായി. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, സാമൂഹ്യ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗതസംഘം ചെയർപേഴ്സണായി പഞ്ചായത്തംഗം ഗിരീഷ് കുമാറിനെയും കൺവീനറായി പഞ്ചായത്ത് സെക്രട്ടറി ബാലാനന്ദനെയും തെരഞ്ഞെടുത്തു. കരകുളം ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലും ബന്ധപ്പെട്ടവരുടെ യോഗങ്ങൾ പൂർത്തിയായി.
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട കല്ലറ, പാങ്ങോട് ഗ്രാമ പഞ്ചായത്തുകളിൽ വാർഡ് തല യോഗങ്ങൾ പൂർത്തിയായി. രണ്ടു പഞ്ചായത്തുകളിൽ നിന്നായി 2500 ഓളം പേർ വനിത മതിലിൽ അണിനിരക്കും. തൊഴിലുറപ്പ്, കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവർത്തകർ തുടങ്ങിയവർ ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുത്തു.
(പി.ആർ.പി. 2867/2018)
- Log in to post comments