Skip to main content

എസ്എസ്എല്‍സി: അവാര്‍ഡിന് അപേക്ഷിക്കാം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത പത്തനംതിട്ട, കോട്ടയം, ആലപ്പുഴ,
ഇടുക്കി ജില്ലകളിലെ മത്സ്യ തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും കുട്ടികളില്‍ നിന്ന് എസ്എസ്എല്‍സി അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ 10,
ഒമ്പത്, എട്ട് എ പ്ലസ് കരസ്ഥമാക്കിയ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ക്ഷേമനിധി ബുക്കിന്റെ പകര്‍പ്പ്, 2026 സാമ്പത്തിക വര്‍ഷത്തെ വിഹിതം, അടവാക്കിയതിന്റെ പകര്‍പ്പ്, രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, കുട്ടിയുടെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുടെ പകര്‍പ്പും സഹിതം  അതത് ഫിഷറിസ് ഓഫീസില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 22. ഫോണ്‍: 04772239597.
 

date