Post Category
താല്‍ക്കാലിക നിയമനം
ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികകളിലേക്ക് താല്‍കാലിക നിയമനം നടത്തുന്നു.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ - പ്ലസ് ടു/പിഡിസി / തത്തുല്യ കോഴ്‌സ് പാസായവരാകണം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ആറ് മാസത്തെ ഡാറ്റ ഓപ്പറേറ്റര്‍ കോഴ്‌സ്/ ഡിസിഎ പാസാകണം.
പാലിയേറ്റീവ് ആംബുലന്‍സ് ഡ്രൈവര്‍ - എസ്എസ്എല്‍സി, ഹെവി ലൈസന്‍സ്, മൂന്ന് വര്‍ഷത്തെ സേവന പരിചയം, ബാഡ്ജ് എന്നിവ വേണം. പ്രായപരിധി 18-40.
ഇരവിപേരൂര്‍ പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഓതറ ആശുപത്രി ഓഫീസില്‍ ഹാജരാകണം. അവസാന തീയതി മെയ് 23 വൈകിട്ട്
അഞ്ച്. ഫോണ്‍ : 9400230828.
date
- Log in to post comments