Post Category
അഭയകിരണം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പ് മുഖേന സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന അഭയകിരണം പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. സ്വന്തമായി താമസിക്കുന്നതിന് ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന വിധവകളെ സംരക്ഷിക്കുന്നവർക്ക് പ്രതിമാസം ആയിരം രൂപ രൂപ അനുവദിക്കുന്നതാണ് അഭയകിരണം പദ്ധതി. കൂടുതൽ വിവരങ്ങൾക്ക് വനിത ശിശു വികസന വകുപ്പിന് കീഴിൽ ഉള്ളതും ബ്ലോക്ക് തലത്തിലും മുൻസിപ്പാലിറ്റി തലത്തിലും പ്രവർത്തിക്കുന്നതുമായ ശിശു വികസന
പദ്ധതി ഓഫീസർമാരുടെ കാര്യാലയങ്ങളുമായി ബന്ധപ്പെടുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് : www.schemes.wcd.kerala.gov.in
date
- Log in to post comments