Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ബസ് ഡ്രൈവര്‍ തസ്തികയിലെ നിയമനത്തിനായി പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ മെയ് 29 ന്   വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. യോഗ്യത: പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യത, ഹെവി വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള ലൈസന്‍സും പ്രവൃത്തിപരിചയവും. പ്രായപരിധി: 25- 45 വയസ്. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10ന് ഹാജരാകണം. ഫോണ്‍ : 0475 2222353.
 

 

 

date