Post Category
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍&എയര്‍പോര്‍ട്ട് മാനേജ്മെന്റിന് അപേക്ഷകള്‍ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍&എയര്‍പോര്‍ട്ട് മാനേജ്‌മെന്റിന് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപത്തെ എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33. താത്പര്യമുള്ളവര്‍ https://app.srccc.in/register എന്ന ലിങ്കില്‍ അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. ഫോണ്‍: 0471 2570471, 9846033001.
date
- Log in to post comments