Skip to main content

സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽ ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ്, ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ എയർലൈൻ & എയർപോർട്ട് മാനേജ്‌മെന്റ്' കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20.

അപേക്ഷാ ഫോമും പ്രോസ്പെക്റ്റസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭിക്കും. താല്പര്യമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്ക് വഴി ഓൺലൈനായും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0471 2570471, 9846033001. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റ്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33.
 

date