Skip to main content

ആയ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മെയിൽ ആയ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. ഏഴാം ക്ലാസ് പാസാണ് യോഗ്യത. ബിരുദം ഉണ്ടാവാൻ പാടില്ല. ആയയായി ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം വേണം. പ്രായപരിധി: 01/01/2026 ന് 18നും 41നും മധ്യേ. നിയമാനുസൃത വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 15ന് മുൻപായി രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്‌സ്. 1673/2026

date