Post Category
ലക്ചറര്‍മാരുടെ ഒഴിവ്: വാക്ക്-ഇന്‍-ഇന്റര്‍വ്യു ജൂണ്‍ 9ന്
ഇടുക്കി സര്‍ക്കാര്‍ നേഴ്സിംഗ് കോളേജിലേക്ക് ഒരു വര്‍ഷ കാലയളവിലേക്ക് നിയമിക്കുന്നതിനായി ബോണ്‍ഡഡ് ലക്ചറര്‍മാരുടെ 12 ഒഴിവിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത: സര്‍ക്കാര്‍/അംഗീകൃത സ്വാശ്രയ നേഴ്സിംഗ് കോളേജില്‍ നിന്നും വിജയകരമായി എം.എസ്.സി. നേഴ്സിംഗ് പഠനം പൂര്‍ത്തിയായിരിക്കണം. കരള നേഴ്സസ് ആന്റ് മിഡ്വൈവ്സ് കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സെറ്റ് പകര്‍പ്പ്, പ്രവര്‍ത്തിപരിചയം ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 9ന് രാവിലെ 10.30 മണിക്ക് ഇടുക്കി സര്‍ക്കാര്‍ നേഴ്സിംഗ് കോളേജ് കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.
date
- Log in to post comments