ജവഹര്‍ ബാലഭവനില്‍ അവധിക്കാലക്ലാസുകള്‍ക്ക് സമാപനം
ജവഹര്‍ ബാലഭവനിലെ അവധിക്കാല ക്ലാസ്സുകള്‍ക്ക് സമാപനം. മേയര്‍ എ.കെ.ഹഫീസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വയലിന്‍, ഗിറ്റാര്‍, മൃദംഗം, ശാസ്ത്രീയസംഗീതം, ചിത്രരചന, ലളിതസംഗീതം തുടങ്ങി 14 വിഷയങ്ങളിലായി 300 ഓളം കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. കലാപരിശീലന തുടര്‍ ക്ലാസുകള്‍ ജൂണ്‍ നാലിന് ആരംഭിക്കും.
ക്ലാസ്സുകള്‍ പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ആമസോണ്‍ വെബ് സര്‍വീസ് നടത്തിയ രാജ്യാന്തര എ ഐ മത്സരത്തില്‍ വിജയിയായ ബാലഭവന്‍ പൂര്‍വ വിദ്യാര്‍ത്ഥി ആര്‍.ബി അഭിമന്യുവിനെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ചെയര്‍മാന്‍ എസ്. നാസര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ റ്റി.ഷൈനി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.ഡി.ജോസ്, ബീനാ സജീവ്, ഗിരിജാ സുന്ദരന്‍, മാനേജര്‍ എ.മുഹമ്മദ് നിസാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments