Post Category
അനധികൃത മല്സ്യബന്ധനംനടത്തിയാല് കര്‍ശനനടപടിയെന്ന് മുന്നറിയിപ്പ്
ഉള്‍നാടന്‍ ജലാശയങ്ങളുടെ സ്വാഭാവികഒഴുക്കിനും മത്സ്യങ്ങളുടെ പ്രജനനത്തിനും തടസംസൃഷ്ടിക്കുന്ന അനധികൃത മത്സ്യബന്ധനം, ഊത്തപിടിത്തം എന്നിവയ്ക്കെതിരെ കര്‍ശന നടപടിയെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ്. ജലാശയങ്ങളില്‍ ഖര-ദ്രവമാലിന്യങ്ങള്‍, രാസവസ്തുക്കള്‍, കീടനാശിനികള്‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ച് മത്സ്യബന്ധനം പാടില്ല. പൊതുജലാശയങ്ങളുടെ ഒഴുക്കിനു തടസമാകുന്ന മീന്‍പിടിത്തവും ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമലംഘകര്‍ക്ക് മൂന്ന് മാസം തടവ്, 10,000 രൂപ വരെ പിഴ, അല്ലെങ്കില്‍ രണ്ടും ശിക്ഷയായി ലഭിക്കാം.
മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്ന ഊത്തപിടിത്തവും നിയമവിരുദ്ധമാണ്. ജില്ലയിലെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ പരിശോധന ശക്തമാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments