Post Category
പഠനകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു
സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സൗജന്യ പഠനകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിച്ചു. സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ അഞ്ചു കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ബോർഡ് ചെയർമാനും ലേബർ കമ്മീഷണറുമായ സഫ്ന നസറുദ്ദീൻ, ചീഫ് വെൽഫയർഫണ്ട് ഇൻസ്പെക്ടർ നിന്ധു കെ എസ്, ബോർഡ് ഡയറക്ടർമാരായ തോമസ് സെബാസ്റ്റ്യൻ, ബേബി കുമാരൻ, കൊല്ലം ജില്ലാ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ ഷഹീർ എ തുടങ്ങിയവർ സന്നിഹിതരായി. ബോർഡിന്റെ ജില്ലാ ഓഫീസുകളിൽ പഠനകിറ്റിനായി അപേക്ഷ നൽകിയവർക്ക് മെയ് 30, 31 തിയതികളിൽ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യും.
പി.എൻ.എക്സ്. 1695/2026
date
- Log in to post comments