കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനമായ കെ.എഫ്.ആർ.ഐയിൽ (Kerala Forest Research Institute) പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 'Spatial variation in soil seed banks, seedling/sapling banks and their responses to forest disturbance in the forest areas of Munnar Landscape' എന്ന ഗവേഷണ പദ്ധതിയിലേക്കാണ് നിയമനം. ഒരു ഒഴിവാണ് നിലവിലുള്ളത്. ബോട്ടണി, ഇക്കോളജി, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ് വിഷയങ്ങളിലെ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ടാക്സോണമിക്, ഇക്കോളജിക്കൽ പഠനങ്ങളിലെ പ്രവൃത്തിപരിചയം അഭികാമ്യ യോഗ്യതയായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥിക്ക് പ്രതിമാസം 32,560 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പദ്ധതിയുടെ കാലാവധി 2027 ഡിസംബർ 19 വരെയാണ്. 2026 ജനുവരി 1-നു 36 വയസ്സ് കവിയരുത്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. വാക്ക്-ഇൻ-ഇന്റർവ്യൂ 2026 ജൂൺ 5-ന് രാവിലെ 10 മണിക്ക് പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർഥികൾ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ കെ.എഫ്.ആർ.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 1698/2026
- Log in to post comments