Post Category
അധ്യാപക നിയമനം
മഞ്ചേരി സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ ഒഴിവുള്ള ഹൈസ്കൂള്‍ അസിസ്റ്റന്റ് ഫിസിക്കല്‍ സയന്‍സ് (കെമിസ്ട്രി) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് ജൂണ്‍ രണ്ടിന് രാവിലെ 10.30ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബന്ധപ്പെട്ട വിഷയത്തിലെ ബി.എഡ്, കെ-ടെറ്റ് കാറ്റഗറി 3 യോഗ്യത എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9539049552, 9495990502.
date
- Log in to post comments