Post Category
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ജൂൺ 2ന് രാവിലെ 11 മണി മുതൽ ശാസ്തമംഗലം കമ്മീഷൻ ഓഫീസിലെ കോർട്ട് ഹാളിൽ നടക്കും. ചെയർമാൻ എ.എ റഷീദ് ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്.
സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാവുന്നതാണ്. സിറ്റിംഗുകളിൽ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ, 9746515133 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ പരാതി സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments