ജില്ലാതല അറിയിപ്പുകൾ
സ്കൂൾ വാഹനങ്ങളുടെ മൺസൂൺകാല സുരക്ഷാ പരിശോധന
അധ്യയന വർഷാരംഭത്തിന്റെ ഭാഗമായി കണ്ണൂർ ആർ.ടി. ഓഫീസിന് കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പ്രവർത്തനക്ഷമതാ പരിശോധന മെയ് 25, 26, 28, 29, 30 തീയതികളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നുമണി വരെ കണ്ണൂർ തോട്ടട ആർ.ടി.ഒ ടെസ്റ്റിംഗ് സെന്ററിൽ നടക്കും. ബന്ധപ്പെട്ട സ്കൂൾ അധികൃതരും വാഹന ജീവനക്കാരും നിശ്ചിത സമയത്ത് തന്നെ വാഹനങ്ങൾ പരിശോധനയ്ക്ക് എത്തിക്കണം. ചക്രങ്ങളുടെ ഗുണനിലവാരം, വൈപ്പർ, ബ്രേക്കിംഗ് സംവിധാനം, എമർജൻസി എക്സിറ്റ്, ഫസ്റ്റ് എയിഡ് ബോക്സ്, ഫയർ എക്സ്റ്റിംഗ്വിഷർ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വാഹനങ്ങൾ എത്തിക്കേണ്ടത്. തുടർന്ന് ബസ് ഡ്രൈവർമാർക്കുള്ള പരിശീലന ക്ലാസും ഉണ്ടാകും.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പട്ടുവം കയ്യംതടത്തിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പൂട്ടർ സയൻസ് അധ്യാപകരുടെ താൽക്കാലിക ഒഴിവുകളിലേക്കുളള അഭിമുഖം മെയ് 23ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 8547005048, 9847007177
ഐ.ടി.ഐ കോഴ്സുകൾ
കണ്ണൂർ ഗവ. ഐ.ടി.ഐയും ഐ.എംസിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ്, ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ്, ഡിജിറ്റൽ മാർക്കറ്റിംഗ് വിത്ത് എ ഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705
റെയിൽവേഗേറ്റ് അടക്കും
ട്രാക്ക് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ താഴെചൊവ്വ-ആയിക്കര (സ്പിന്നിംഗ് മിൽ) ഗേറ്റ് മെയ് 22ന് രാത്രി ഒൻപത് മുതൽ മെയ് 23ന് രാവിലെ ആറുമണി വരെയും തലശ്ശേരി-കണ്ണൂർ (എൻ.എച്ച്) (ചൊവ്വ) ഗേറ്റ് മെയ് 23ന് രാത്രി 10 മുതൽ മെയ് 24ന് പുലർച്ചെ നാലുമണിവരെയും അടച്ചിടും.
- Log in to post comments