ഭൂജലവകുപ്പിന് പുതിയ റിഗ്ഗ്; ഉമ തോമസ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു
ഭൂജലവകുപ്പ് എറണാകുളം ജില്ലാ ഓഫീസിന് സർക്കാർ പുതുതായി അനുവദിച്ച റിഗ്ഗിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമ്മവും ഉമ തോമസ് എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ചെറുകിട കുടിവെള്ള പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനും വകുപ്പിന്റെ സേവനം കൂടുതൽ കാര്യക്ഷമമാക്കാനും പുതിയ റിഗ്ഗ് ഉപകരിക്കുമെന്ന് എം.എൽ.എ പറഞ്ഞു.
അശാസ്ത്രീയമായി കുഴൽക്കിണർ നിർമ്മിക്കുന്നത് തടയാനും വകുപ്പിന് നേരിട്ടു തന്നെ ഗുണനിലവാരമുള്ള പ്രവൃത്തികൾ നടത്താനും ചെറുകിട കർഷകർക്ക് സബ്സിഡിയോടുകൂടി കുഴൽക്കിണർ നിർമ്മിച്ചു നൽകുന്ന പദ്ധതി കൂടുതൽ വേഗത്തിലാക്കാനും പുതിയ റിഗ്ഗ് ഉപകരിക്കുമെന്ന് ഭൂജലവകുപ്പ് ജില്ലാ ഓഫീസർ ഡോ. ആർട്ട്സ് കെ. പുരുഷോത്തം പറഞ്ഞു.
കാക്കനാട് ഭൂജലവകുപ്പ് ജില്ലാ ഓഫീസ് അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങളിൽ തൃക്കാക്കര നഗരസഭ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. റെജി, സീനിയർ ഹൈഡ്രോജിയോളജിസ്റ്റ് അനീഷ്. എം.അലി തുടങ്ങിയവർ പങ്കെടുത്തു.
ഭൂജലവകുപ്പിന്റെ സേവനങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ : 0484-2956331.
- Log in to post comments