Post Category
കെൽട്രോൺ കോഴ്‌സുകൾക്ക് ഫീസ് ഇളവ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോട്ടയം നോളജ് സെന്ററിൽ വിവിധ കോഴ്‌സുകൾക്ക് 10% ഫീസ് ഇളവ് പ്രഖ്യാപിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എആർ, വിആർ & എംആർ; പോസ്റ്റ് ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പോസ്റ്റ് ഡിപ്ലോമ ഇൻ എആർ, വിആർ & എംആർ; ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; ഡിപ്ലോമ ഇൻ എആർ, വിആർ ആൻഡ് എംആർ എന്നീ കോഴ്സുകൾക്ക് ജൂൺ 30 വരെയാണ് ഫീസ് ഇളവ് ലഭിക്കുക.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം കോട്ടയം നാഗമ്പടത്തുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ : 6282841772, 8590118698, 0481 2304031
date
- Log in to post comments