Skip to main content

ഐ.എച്ച്.ആർ.ഡി സെന്ററിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ

ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ആൻഡ് സ്കിൽസിൽ വിവിധ സാങ്കേതിക വിഷയങ്ങളിൽ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ ആരംഭിക്കുന്നു. 'എ.ഐ ആൻഡ് റോബോട്ടിക്സ്', 'ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് യൂസിങ് പൈത്തൺ ജാംഗോ', 'വെബ് ഡെവലപ്‌മെന്റ് യൂസിങ് ഫ്ലാസ്ക്', 'ഡാറ്റ സയൻസ് യൂസിങ് പൈത്തൺ' എന്നീ വിഷയങ്ങളിലാണ് ഇന്റേൺഷിപ്പിന് അവസരമൊരുക്കിയിരിക്കുന്നത്.
 ​ജൂൺ 8 മുതലാണ് ഈ ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ ആരംഭിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് https://skillcentre.ihrd.ac.in എന്ന വെബ്സൈറ്റ് വഴി ഇതിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
 ​ഫോൺ :-9495069307, 8547005087, 9400519491, 0471-2550612

date