Skip to main content

മുന്‍ മന്ത്രി ടി.യു കുരുവിളക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

അന്തരിച്ച മുന്‍ മന്ത്രി ടി.യു കുരുവിളക്ക് മുഖ്യമന്ത്രി വി.ഡി സതീശന്‍ അന്തിമോപചാരം അര്‍പ്പിച്ചു. കോതമംഗലം ചേലാട്ടിലെ വീട്ടില്‍ വൈകിട്ട്  8 ഓടെയാണ് മുഖ്യന്ത്രി എത്തിയത്. ഭൗതിക ദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ച അദ്ദേഹം കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു.

മന്ത്രിമാരായ സണ്ണി ജോസഫ്, പി.സി വിഷ്ണുനാഥ്, ഷിബു തെക്കുംപുറം എം.എല്‍.എ തുടങ്ങിയവരും  അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

 ആഭ്യന്തരവകുപ്പ് മന്ത്രി  രമേശ് ചെന്നിത്തലയും      അന്തിമോപചാരം അർപ്പിക്കാനായി എത്തിയിരുന്നു.

എംഎൽഎമാരായ അൻവർ സാദത്ത്, മുഹമ്മദ് ഷിയാസ് എന്നിവരും അന്തരിച്ച മുൻ മന്ത്രിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

date