Post Category
ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ആറന്മുളയില്‍
സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ പത്തിന് ആറന്മുള സര്‍ക്കാര്‍ വി എച്ച് എസ് എസില്‍ അബിന്‍ വര്‍ക്കി കോടിയാട്ട് എംഎല്‍എ നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷയാകും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീനാദേവി കുഞ്ഞമ്മ, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജി ഭാസ്‌കര്‍, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല, എസ്എസ്‌കെ ജില്ല പ്രൊജക്ട് കോര്‍ഡിനേറ്റര്‍ റെനി ആന്റണി തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments