Skip to main content

മഴക്കാലപൂര്‍വ ശുചീകരണം നടത്തി

  കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പകര്‍ചവ്യാധി തടയുന്നതിന്  മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം പുതുശേരി ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹനനന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ചെറിയാന്‍ മണ്ണാഞ്ചേരില്‍ അധ്യക്ഷനായി.  വൈസ് പ്രസിഡന്റ് അജിത വില്‍ക്കി, അംഗങ്ങളായ റെജി ചാക്കോ, ശോശാമ്മ ജോര്‍ജ്, അനില്‍ തോമസ്, റ്റിബി സൂസന്‍ മാത്യു, മറിയാമ്മ വര്‍ഗീസ്, കെ ബി രാമചന്ദ്രന്‍, ഗിരികുമാര്‍, മോളിക്കുട്ടി ഷാജി, സൂസന്‍ തോമസ്, അനില്‍ കുമാര്‍ പിച്ചകപ്പള്ളി, മനു എന്നിവര്‍ പങ്കെടുത്തു.
 

date