Skip to main content

നെടുങ്കണ്ടം പോളിടെക്‌നിക്ക് കോളേജില്‍ ലാറ്ററൽ എൻട്രി

നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള ഡിപ്ലോമ കോഴ്സുകളുടെ രണ്ടാം വര്‍ഷത്തിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു സയന്‍സ്, വി എച്ച് എസ് ഇ, ഐ.ടി.ഐ ഇതില്‍ ഏതെങ്കിലും യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. 

കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിലാണ് അഡ്മിഷന്‍ നടക്കുന്നത്. ലാറ്ററല്‍ എന്‍ട്രി വഴി ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ 2 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാം. ഉപരി പഠനവും സാധ്യമാണ്. മെയ് 18 മുതല്‍ ജൂണ്‍ 3 വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9562452019, 7902583454, 04868 234082

 

date