ഹയര്‍ സെക്കന്‍ഡറി: തൃശ്ശൂരില്‍ 82.09 ശതമാനം വിജയം
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തൃശ്ശൂര്‍ ജില്ലയില്‍ 82.09 ശതമാനം വിജയം. ജില്ലയിലെ 193 വിദ്യാലയങ്ങളില്‍ നിന്നായി 26,107 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 31,801 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 2,753 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
ടെക്നിക്കല്‍ സ്കൂള്‍: 56.67 ശതമാനം വിജയം
ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ 56.67 ശതമാനം വിജയം. പരീക്ഷ എഴുതിയ 30 വിദ്യാര്‍ഥികളില്‍ 17 പേര് ഉപരിപഠനത്തിന് യോഗ്യത നേടി.
ഓപ്പണ്‍ സ്കൂള്‍ 42.89 ശതമാനം വിജയം
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 42.89 ശതമാനം വിജയം. പരീക്ഷ എഴുതിയ 1224 വിദ്യാര്‍ത്ഥികളില്‍ 525 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 17 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് ലഭിച്ചു.
വി.എച്ച്.എസ്.സി: 76.82 ശതമാനം വിജയം
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിഭാഗത്തില്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് 76.82 ശതമാനം വിജയം. പരീക്ഷയെഴുതിയ 2217 വിദ്യാര്‍ഥികളില്‍ 1703 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. കുന്നംകുളം ഗവ. വി.എച്ച്.എസ്.എസ് (ഡെഫ്), ആര്യംപാടം സര്‍വ്വോദയം വി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളും നൂറു ശതമാനം വിജയം നേടി.
ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍: 82.54 ശതമാനം വിജയം
കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടുവിന് 82.54 ശതമാനം വിജയം. പരീക്ഷയെഴുതിയ 63 വിദ്യാര്‍ഥികളില്‍ 52 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷ എഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
- Log in to post comments