Skip to main content

പരിശീലനം  

ദുരന്തസാഹചര്യങ്ങളെ ശാസ്ത്രീയമായും ഏകോപിതമായും നേരിടുന്നതിനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പരിശീലനം നടത്തി. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവുമായ ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധിവ്യാപനം, രാസഅപകടങ്ങള്‍ തുടങ്ങിയ അടിയന്തരസാഹചര്യങ്ങളില്‍ വിവിധ സര്‍ക്കാര്‍ഏജന്‍സികളെ ഏകോപിപ്പിച്ച് വേഗത്തില്‍ ആസൂത്രിത പ്രതികരണം സാധ്യമാക്കുകയാണ് ലക്ഷ്യം. ഓണ്‍ലൈനായി നടന്ന പരിശീലനത്തില്‍ കേരള സ്റ്റേറ്റ് ക്ലൈമറ്റ് ചേഞ്ച് അഡാപ്‌റ്റേഷന്‍ മിഷന്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരും ഐ.ആര്‍.എസ് നോഡല്‍ ഓഫീസറുമായ സിജി എം തങ്കച്ചന്‍ ക്ലാസ് നയിച്ചു.
ഒരേസമയം ഒന്നിലധികംദുരന്തമുഖങ്ങളില്‍ ഫലപ്രദമായിഇടപെടാനുള്ള ഏരിയ കമാന്‍ഡ് സംവിധാനം, വിവിധ ഏജന്‍സികളുടെ സംയുക്ത ഏകോപനം ഉറപ്പാക്കുന്ന ഏകീകൃത കമാന്‍ഡ് എന്നിവയടക്കം ഐ.ആര്‍.എസ്. സംവിധാനത്തിന്റെ വിവിധ സവിശേഷതകളെക്കുറിച്ച് വിശദീകരിച്ചു.  ദുരന്തമുഖത്ത് ജീവന്റെ സുരക്ഷിതത്വം, സാഹചര്യം നിയന്ത്രണവിധേയമാക്കല്‍, പരിസ്ഥിതി-സ്വത്ത് സംരക്ഷണം എന്നിവയ്ക്കാണ് ഐ.ആര്‍.എസ്. പ്രഥമ പരിഗണന നല്‍കുന്നത്. ലഭ്യമായവിഭവങ്ങളെ കൃത്യമായിവിനിയോഗിക്കുന്നതിനുള്ള റിസോഴ്‌സ് മാനേജ്‌മെന്റ് രീതികള്‍, വിവര മാനേജ്‌മെന്റ്, മാധ്യമ ഏകോപനം, ദുരന്തപ്രതികരണ കര്‍മ്മപദ്ധതി രൂപീകരണം തുടങ്ങിയവയും പ്രതിപാദിച്ചു.
 

 

date