Skip to main content

ഇംഗ്ലണ്ടില്‍ നഴ്‌സുമാരുടെ ഒഴിവ:് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു 

 

ഇംഗ്‌ളണ്ടില്‍ എന്‍.എച്ച്.എസ്. ഫൗണ്ടേഷന്‍ ട്രെസ്റ്റിന് കീഴിലുള്ള ആശുപത്രികളില്‍ നഴ്‌സുമാരെ നിയമിക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ള ബി.എസ്‌സി./ജി.എന്‍.എം നഴ്‌സ്മാര്‍ക്ക് അപേക്ഷിക്കാം. നിലവില്‍ ഐ.ഇ.എല്‍.റ്റി.എസ് അക്കാഡമിക്കിന് റൈറ്റിങ്ങില്‍ 6.5 ഉം മറ്റ് വിഭാഗങ്ങളില്‍ ഏഴും സ്‌കോറിങ് അല്ലെങ്കില്‍ ഒ.ഇ.റ്റി.ബി ഗ്രേഡ് നേടിയവര്‍ക്കാണ് ആദ്യ ബാച്ചില്‍ നിയമനം. ഐ.ഇ.എല്‍.റ്റി. എസില്‍ ആറ് സ്‌കോറിങ്ങുള്ളവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന്് ഫീസീടാക്കി പരിശീലനം നല്‍കും. മതിയായ സ്‌കോറിങ്ങ് ലഭിക്കുന്നവര്‍ക്ക് കോഴ്‌സ് ഫീസ് പൂര്‍ണ്ണമായും തിരികെ നല്‍കുന്നതാണ്. അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ എന്‍.എച്ച് എസ്. ഫൗണ്ടേഷന്‍ നടത്തുന്ന  യോഗ്യതാപരീക്ഷ വിജയിക്കണം. ആദ്യബാച്ചിന്  ജനുവരി ഒമ്പതിന് അഭിമുഖം നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ശമ്പളം പ്രതിവര്‍ഷം ബാന്‍ഡ് നാല് ഗ്രേഡില്‍ 1793350 രൂപ വരെയും  ബാന്‍ഡ് അഞ്ച് ഗ്രേഡില്‍ 2049047 രൂപവരെയും  ലഭിക്കും.   താമസം, വിമാന ടിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചെലവ് സൗജന്യമാണ്.  താത്പര്യമുള്ളവര്‍ നിശ്ചിതമാതൃകയില്‍ തയ്യാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എന്‍ എച്ച് എസ് അപേക്ഷ കവര്‍ ലറ്റര്‍, മറ്റു അനുബന്ധ രേഖകള്‍ സഹിതം rm@norkaroots.net  എന്ന മെയില്‍ ഐ.ഡിയില്‍ ജനുവരി ആറിനുമുമ്പായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.norkaroots.net, 24 മണിക്കൂര്‍ കാള്‍ സെന്റര്‍ നമ്പര്‍ 1800 425 3939.                  (പിഎന്‍പി 4213/18)

date