Skip to main content

വിമുക്തഭട•ാരുടെ മക്കൾക്ക് സ്‌കോളർഷിപ്പ്

 

സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്താംക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയും ഡിപ്ലോമ കോഴ്‌സുകൾക്കും പഠിക്കുന്ന വിമുക്ത ഭട•ാരുടെ മക്കൾക്ക് 2018-19 അധ്യയന വർഷത്തേയ്ക്കുള്ള ബ്രൈറ്റ് സ്റ്റഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ അധ്യയന വർഷത്തെ പരീക്ഷയിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ലഭിച്ചവരും വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയുള്ള ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷിക്കാം.  ജനുവരി 15 ആണ് അവസാന തീയതി.  അപേക്ഷാ ഫോറത്തിന് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.  കൂടുതൽ വിവരങ്ങൾക്ക് 0471 2471748.

     (പി.ആർ.പി. 2875/2018)

 

date