രാത്രികാല സേവനത്തിന് വെറ്ററിനറി സര്‍ജന്‍മാരുടെ താല്‍ക്കാലിക നിയമനം
ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലും രാത്രികാല അത്യാഹിത മൃഗചികിത്സാ പദ്ധതിയിലും വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ജൂണില്‍ ഉണ്ടാകാനിടയുള്ള ഒഴിവുകളിലേക്കുമാണ് നിയമനം നടത്തുന്നത്. പരമാവധി 89 ദിവസത്തേക്കായിരിക്കും നിയമനം. മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളില്‍ വൈകിട്ട് നാല് മുതല്‍ രാത്രി 12 വരെയും, രാത്രികാല കര്‍ഷകരുടെ വീട്ടുപടിക്കലുള്ള അത്യാഹിത മൃഗചികിത്സാ പദ്ധതിയില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയുമാണ് സേവനം നല്‍കേണ്ടത്. വെറ്ററിനറി സയന്‍സില്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വേതനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന ബന്ധപ്പെട്ട അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 12 ന് രാവിലെ 11 ന് തൃശ്ശൂര്‍ പറവട്ടാനിയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കുന്ന വാക്ക്-ഇന്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0487 2361216.
- Log in to post comments