Post Category
തണല്‍; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം. ലിജു നിര്‍വ്വഹിക്കും
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടപ്പിലാക്കുന്ന വൃക്ഷത്തൈ നടല്‍ 'തണല്‍' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 5) രാവിലെ ഒന്‍പതിന് വിയ്യൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നിര്‍വ്വഹിക്കും. എം.എല്‍.എ രാജന് ജെ. പല്ലന് അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന് മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments